കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയാല്‍ ആ പദവി ലഭിക്കുന്ന ആദ്യത്തെ നോമിനേറ്റഡ് എം പിയായിരിക്കും സുരേഷ് ഗോപി. 1952ല്‍ രാജ്യസഭ നിലവില്‍ വന്നതിനു ശേഷം ഇതുവരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗവും കേന്ദ്രമന്ത്രി ആയിട്ടില്ല. ഭരണഘടനാപരമായി ഇതിനു തടസ്സം ഇല്ലെങ്കിലും ഇതുവരെയും ഒരു പ്രധാനമന്ത്രിയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗത്തെ മന്ത്രിയാക്കിയ ചരിത്രം ഉണ്ടായിട്ടില്ല.
രാജ്യസഭയിലോ ലോക്സഭയിലോ അംഗമല്ലാത്ത വ്യക്തിയെ മന്ത്രിയാക്കാന്‍ സാധിക്കും. ആറുമാസത്തിനുള്ളില്‍ അംഗമായാല്‍ മതി. ആ രീതിയില്‍ മന്ത്രിയായവരാണ് ശാസ്ത്രജ്ഞരായ എം ജി കെ മേനോന്‍, രാജാ രാമണ്ണ, വിഖ്യാത അഭിഭാഷകന്‍ റാം ജഠ്മലാനി, മുന്‍ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഡോ. എം എസ് ഗില്‍ എന്നിവര്‍.
നാമനിര്‍ദ്ദേശത്തിലൂടെ രാജ്യസഭാ എം പിമാരായ മലയാളികളാണ് മഹാകവി ജി ശങ്കരക്കുറുപ്പ്, ഡോ. ജി രാമചന്ദ്രന്‍, എം എസ് സ്വാമിനാഥന്‍, സര്‍ദാര്‍ കെ എം പണിക്കര്‍, ഡോ. കെ കസ്തൂരിരംഗന്‍, കാര്‍ട്ടൂണിസ്റ്റ് അബു ഏബ്രഹാം എന്നിവര്‍.