സുനന്ദയുടെ മരണം; തരൂരിന് ദില്ലി പൊലീസിന്റെ നോട്ടീസ്

തിങ്കള്‍, 19 ജനുവരി 2015 (12:16 IST)
സുനന്ദയുടെ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂരിന് നോട്ടീസ്. ദില്ലി പൊലീസ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണത്തില്‍ സഹകരിക്കണമെന്നും നോട്ടീസില്‍ ദില്ലി പൊലീസ് വ്യക്തമാക്കുന്നു.
 
ഇന്ന് ഡല്‍ഹിയില്‍ ഇല്ലെന്നും രണ്ടുദിവസത്തിനകം ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നും തരൂര്‍ ദില്ലി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തരൂരിനെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
ഇപ്പോള്‍ ബംഗളൂരുവിലാണ് തരൂര്‍ ഉള്ളത്. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ തരൂരിനെ പൊലീസ് ചോദ്യം ചെയ്തേക്കും. കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി ദില്ലി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിനെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക