യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് സി.പി.ഐ(എം) വ്യക്തമാക്കി. പിന്തുണ പിന്‍വലിച്ചാല്‍ അത് വര്‍ഗീയ ശക്തികളെ സഹായിക്കുമെന്നുള്ളതുക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ യു. ഉമനാഥ് ചെന്നൈയിലെ ഒരു മാധ്യമസമ്മേളനത്തില്‍ അറിയിച്ചു.
‘അതേസമയം യു.പി.എ സര്‍ക്കാരിന്‍റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളെ എതിര്‍ക്കും. ഇന്തോ-യു.എസ് ആണവക്കരാര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഏതെങ്കിലും കരാറില്‍ ഒപ്പുവെക്കുന്നതിനു മുമ്പ് ഇടതുപക്ഷവുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കും. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്ന പാര്‍ട്ടികളുമായി ധാരണയിലെത്തുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലെ ഡി.എം.കെ ഇടതുപക്ഷത്തിന്‍റെ പാരമ്പര്യ സഖ്യ കക്ഷികളാണ്‘; അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് മാര്‍ച്ച് 29 ന് കോയമ്പത്തൂരില്‍ ആരംഭിക്കും. 800 പ്രതിനിധികള്‍ പങ്കെടുക്കും.