സിനിമയിലെ താരം രാഷ്ട്രീയത്തിലും താരമായി; അസമില്‍ ‘ചൂടന്‍’ ചര്‍ച്ചയായി അംഗൂര്‍ലത ദേക്ക

ചൊവ്വ, 24 മെയ് 2016 (16:06 IST)
അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച വിജയമാണ് നേടിയത്. സര്‍ബാനന്ദ സോനോവാലിന്റെ നേതൃത്വത്തില്‍ നാളെ അസമിലെ ആദ്യ ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തും. എന്നാല്‍ അസം ജനത ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബദ്രാദോബ മണ്ഡലത്തിലെ ബി ജെ പി എം‌എല്‍‌എയും നടിയുമായ അംഗൂര്‍ലത ദേക്കയേക്കുറിച്ചാണ്. 
 
ന്യൂനപക്ഷ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് അംഗൂര്‍ലത മണ്ഡലം പിടിച്ചത്. ബി ജെ പി സംസ്ഥാന ഘടകംവരെ പ്രതീക്ഷിക്കാത്ത വിജയമായിരുന്നു അത്. ഇതോടെ രാഷ്ട്രീയത്തിലും അംഗൂര്‍ലത താരമായി.
 
എന്നാല്‍ അംഗൂര്‍ലതയുടെ വിജയത്തേക്കാള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അംഗൂര്‍ലത ചില ‘ചൂടന്‍’ ചിത്രങ്ങളാണ്. മണ്ഡലത്തില്‍ ജയിച്ചു കയറിയതിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കിലടക്കം വൈറലാണ്. എന്നാല്‍ സിനിമയുടെ ഭാഗമായി എടുത്ത അത്തരം ചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നാണ് അംഗൂര്‍ലത പറയുന്നത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായ അംഗൂര്‍ലത പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. 

വെബ്ദുനിയ വായിക്കുക