സല്‍മാന്‍ ഖാനെതിരെ പുതിയ വിചാരണ തുടങ്ങുമെന്ന് മുംബൈ സെഷന്‍സ് കോടതി
വ്യാഴം, 5 ഡിസംബര്‍ 2013 (14:41 IST)
PTI
ബാന്ദ്രയില്‍ നടന്‍ സല്‍മാന്‍ഖാന്‍ ഓടിച്ച വാഹനം തട്ടി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ പുതിയ വിചാരണ തുടങ്ങണമെന്ന് മുബൈ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഖാന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. എന്നാല്‍, അലക്ഷ്യമായി വാഹനം ഓടിച്ചു എന്നതാണ് കുറ്റമെങ്കില്‍ രണ്ടുവര്‍ഷം തടവ് മാത്രമായിരിക്കും കൂടിയ ശിക്ഷ ലഭിക്കുന്നത്.
കേസില്‍ സാക്ഷികളുടെ മൊഴികളടക്കമുള്ള നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ തീര്‍ക്കണമെന്നും സെഷന്‍സ് കോടതി ജഡ്ജി ഡി. ഡബ്ലൂ ദേശ്പാണ്ഡെ ഉത്തരവിട്ടു. മൊഴിയെടുക്കാനുദ്ദേശിക്കുന്ന സാക്ഷികളുടെ ലിസ്റ്റ് പ്രതിഭാഗവും വാദിഭാഗവും ഡിസംബര്‍ 23 നകം കോടതിയില്‍ സമര്‍പ്പിക്കണം.
അതിന് ശേഷം അതിവേഗ വിചാരണയുടെ തീയതി തീരുമാനിക്കും. പഴയ വിചാരണയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ കോടതി നിര്‍ദ്ദേശിച്ചത്.