രാജ്യത്തിനെതിരെ താൻ മുദ്രാവാക്യം വിളിച്ചിട്ടില്ല, ഭരണഘടനയ്ക്ക് എതിരായോ രാജ്യത്തിന് എതിരായോ താൻ ഒന്നും ചെയ്തിട്ടില്ല, എന്ന കനയ്യയുടെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു സിൻഹയുടെ ട്വീറ്റ്.
കനയ്യക്കു വേണ്ടി പ്രാർത്ഥിക്കുമെന്നും ജയിൽ മോചിതനായി എത്രയും പെട്ടന്ന് തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. അന്തർദേശീയ തലത്തിൽ ജെ എൻ യു ഇൻസ്റ്റിട്യൂട്ട് ചരിത്രം കുറിക്കും, യുവത്വത്തിന്റെയും യോഗ്യരായ അധ്യാപകരുടെയും കയ്യിലാണ് വിജയം, പകരം വെക്കാനാകാത്ത അവരുടെ പ്രവർത്തനങ്ങൾ കുഴപ്പം പിടിച്ച പ്രശ്നങ്ങളിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കുമെന്നും സിൻഹ ട്വീറ്റിൽ പറയുന്നു.