സഞ്ജയ് ദത്തിന് ശിക്ഷാഇളവ് നല്‍കിയാല്‍ സുബ്രഹ്മണ്യന്‍ സ്വാമി അടങ്ങിയിരിക്കില്ല!

വ്യാഴം, 28 മാര്‍ച്ച് 2013 (12:26 IST)
PTI
PTI
1993 മുംബൈ സ്ഫോടനക്കേസില്‍ നടന്‍ സജ്ഞയ് ദത്തിന് ശിക്ഷാ ഇളവ് നല്‍കുന്നത് എതിര്‍ക്കുമെന്ന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി. അങ്ങനെ ഒരു നീക്കമുണ്ടായാല്‍ താന്‍ ഉറപ്പായും കോടതിയെ സമീപിക്കും. ദത്തിന് ശിക്ഷാ ഇളവ് നല്‍കണമെന്ന റിട്ടയേഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്വാമി.

പൊതു ജനനന്മ കണക്കിലെടുത്ത് മാത്രമേ ശിക്ഷാ ഇളവുകള്‍ പരിഗണിക്കാന്‍ പാടുള്ളൂ എന്ന് 2006ല്‍ ഒരു സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. എന്നാല്‍ പുതുജന നന്മ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ദത്തിന് ബാധകമല്ലെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു. കേസിലെ മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ദത്തിന് നിസാര ശിക്ഷ മാത്രമാണ് ലഭിച്ചതെന്നും സ്വാമി പറഞ്ഞു.

ദത്തിന് ശിക്ഷ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, രജനീകാന്ത് തുടങ്ങിയവരും ദത്തിനായി രംഗത്തു വന്നു. എന്നാല്‍ താന്‍ കീഴങ്ങും എന്ന് തന്നെയാണ് ദത്ത് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക