സംഘപരിവാര്‍ ഇല്ലാത്ത ഇന്ത്യയും, മദ്യ വിമുക്തമായ സമൂഹവും കെട്ടിപ്പെടുക്കകയാണ് ലക്ഷ്യം: നിതീഷ് കുമാര്‍

വ്യാഴം, 12 മെയ് 2016 (21:02 IST)
സംഘപരിവാര്‍ ഇല്ലാത്ത ഇന്ത്യയും മദ്യ വിമുക്തമായ സമൂഹവും കെട്ടിപ്പെടുക്കകയാണ് ലക്ഷ്യമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ജെ ഡി യു സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബീഹാര്‍ പോലൊരു സംസ്ഥാനത്ത് ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
 
ബി ജെ പി നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് നൂറ് ദിവസത്തിനകം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ അവര്‍ വാക്ക് പാലിച്ചില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.
 
സംഘപരിവാര്‍- മദ്യ മുക്ത ഭാരതം കെട്ടിപ്പെടുക്കുക എന്നത് നമ്മുടെ ലക്ഷ്യമാണ്. മദ്യനിരോധനം ബിഹാറില്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ മാത്രമല്ല മുഴുക്കുടിയന്മാരായിരുന്നവര്‍ വരെ ഇപ്പോള്‍ സന്തോഷത്തിലാണെന്നും നിതീഷ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക