ശ്രീലങ്കയില്‍നിന്ന് കച്ചത്തീവിന്റെ അധികാരം വീണ്ടെടുക്കണമെന്ന് ജയലളിത

ചൊവ്വ, 21 മെയ് 2013 (18:29 IST)
PRO
PRO
ശ്രീലങ്കയുടെ അധികാരം പിന്‍വലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ശ്രീലങ്കയ്ക്ക് കച്ചത്തീവിനുമേല്‍ അധികാരം നല്‍കുന്ന് 1974 ലെ ഉടമ്പടി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ജയലളിത കത്തയച്ചു.

തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ നേവിയുടെ നിരന്തരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജയലളിതയുടെ ആവശ്യം.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്. ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമുള്ള ഈ ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടിയില്‍ 1974 ലാണ് ഇന്ത്യ ഒപ്പുവെച്ചത്.

രാജ്യത്തിന്റെ ഒരു ഭാഗം മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നും കച്ചിത്തീവിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ലെന്നും അതിനാല്‍ 1974 ലെ ഉടമ്പടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് 2011 ല്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക