വ്യാജ നിയമനരേഖകള്‍ കാണിച്ച് ആര്‍മിയില്‍ പ്രവേശിക്കാനെത്തിയവര്‍ അറസ്റ്റില്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (12:42 IST)
PRO
വ്യാജ നിയമന രേഖകള്‍ കാണിച്ച് സേനയില്‍ ചേരാനെത്തിയ 16 പേര്‍ പൊലീസ് പിടിയില്‍. തിരുച്ചിറപ്പള്ളിയിലെ കരസേനയുടെ ആസ്ഥാനത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുച്ചിറപ്പള്ളിയിലെ 117 ഇന്‍ഫന്റ്‌ ബറ്റാലിയനില്‍ ജോലിയ്ല് പ്രവേശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ ഹാജരാക്കിയ നിയമന ഉത്തരവു സംബന്ധിച്ചു സംശയമുയര്‍ന്നതിനെ തുടര്‍ന്നു പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന് ഇവരെ കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ജോലി വാഗ്ദാനം ചെയ്‌ത്‌ ഇവരില്‍ നിന്ന്‌ 1.5 ലക്ഷം രൂപ വീതം വാങ്ങിയ വിമുക്‌തഭടനായ കുപ്പുസ്വാമിയാണു തട്ടിപ്പിനു പിന്നിലെന്നു വ്യക്തമാകുകയും ചെയ്തു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക