വിശ്വരൂപം വിലക്ക്: കേന്ദ്രം നിയമഭേദഗതിയ്ക്ക് ഒരുങ്ങുന്നു
വ്യാഴം, 31 ജനുവരി 2013 (09:57 IST)
PRO
PRO
കമലഹാസന്‍ ചിത്രം ‘വിശ്വരൂപം’ നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമാട്ടോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കുന്ന ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്ന സ്ഥിതി തടയാനാണിത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി ആണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. സംസ്ഥാനങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചമയുന്നത് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
ഫെബ്രുവരി ആറ് വരെയാണ് വിശ്വരൂപം തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇതിനെതിരെ കമലഹാസന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി നിരോധനം നീക്കി. പക്ഷേ തമിഴ്നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ചിത്രം വീണ്ടും നിരോധിക്കുകയായിരുന്നു.