വിവാഹ വാഗ്ദാനം നല്കി പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച ജഡ്ജി അറസ്റ്റില്‍
ഞായര്‍, 30 ജൂണ്‍ 2013 (12:08 IST)
PRO
വിവാഹ വാഗ്ദാനം നല്കി പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ജഡ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സബ് ഇന്‍സ്പെക്ടറായ യുവതിയുടെ പരാതിയെ തുടര്‍ന്ന് കൂനൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി തങ്കരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും മൂന്ന് വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്ത ശേഷം ജഡ്ജി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്നും പീഡനത്തിന് ഇരയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ജഡ്ജി തങ്കരാജനെ തിരുപ്പൂര്‍ ജില്ല കോടതി രണ്ടാഴ്ചത്തക്ക് റിമാന്‍ഡ് ചെയ്തു. തങ്കരാജിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവതി ജൂണ്‍ 21ന് കൂനൂര്‍ കോടതിക്ക് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.