വിവാഹത്തിനൊരുങ്ങിയ മുന്‍കാമുകിയുടെ നാക്ക് കടിച്ചുമുറിച്ചു!

ചൊവ്വ, 24 ഡിസം‌ബര്‍ 2013 (16:58 IST)
PRO
PRO
മറ്റൊരു വിവാഹത്തിനൊരുങ്ങിയ മുന്‍കാമുകിയുടെ നാവും ചുണ്ടും യുവാവ് കടിച്ച് മുറിച്ചെടുത്തു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ ബഞ്ചാനഗറിലാണ് സംഭവം. കാമുകിയുടെ വിവാഹദിവസം ആണ് സംഭവം നടന്നത്. ജിലിബ സ്വദേശിയായ സുകാന്തകുമാര്‍ സ്വെയ്ന്‍ ആണ് കാമുകിയെ ആക്രമിച്ചത്.

വിവാഹചടങ്ങുകള്‍ക്കായി വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ മുന്‍ കാമുകിയെ സ്വെയ്ന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ ഇരിക്കുകയായിരുന്ന യുവതിയെ ആക്രമിച്ച് നാക്കും ചുണ്ടുകളും കടിച്ചെടുത്തു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവിടെ ഉണ്ടായിരുന്നവര്‍ പിടികൂടി പൊലീസിന് കൈമാറി.

യുവതിയെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ നാക്കും ചുണ്ടും തുന്നിച്ചേര്‍ത്തു. തുടര്‍ന്ന് അന്ന് രാത്രി തന്നെ വിവാഹം നടത്തുകയും ചെയ്തു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സ്വെയ്ന്‍.

വെബ്ദുനിയ വായിക്കുക