വിജയ് മല്യ, ദാവൂദ് ഇബ്രാഹിം - ഇനിയുമുണ്ട് ഇന്ത്യ തേടുന്ന കൊടും കുറ്റവാളികള്‍
തിങ്കള്‍, 23 മെയ് 2016 (15:52 IST)
ഇന്ത്യൻ സർക്കാരിനെ ബാങ്കുകളില്‍ നിന്ന് ഭീമമായ തുക കടമെടുത്ത് രാജ്യംവിട്ട വിജയ് മല്യ, അണിയറയില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ എന്നും ആക്രമണങ്ങള്‍ക്കും ഇന്ത്യയില്‍ കലാപങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ക്രിമിനല്‍ കേസുകളിലും സാമ്പത്തിക ഇടപാടുകളിലുമായി ഇന്ത്യ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിരവധിപേരാണ് വിദേശത്ത് സുരക്ഷിതരായി കഴിയുന്നത്. അത്തരത്തില്‍ ചിലരെ പരിചയപ്പെടാം.
രേഷ്മ മേനോന്‍
കുപ്രസിദ്ധ കുറ്റവാളിയായ ടൈഗർ മേമന്റെ ഭാര്യയാണ് രേഷ്മ മേനോന്‍. 1993 മുംബൈ ബോംബ് സ്ഫോടനം നടത്താന്‍ ടൈഗർ മേമനൊപ്പം രേഷ്മയും കൂട്ടാളിയായിരുന്നു. മുംബൈ പൊലീസ് രേഷമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തതോടെ ഗള്‍ഫ് രാജ്യത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് പാകിസ്താനിലെ കറാച്ചിയില്‍ താമസമാക്കി. ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ച കുറ്റവാളിയാണ് രേഷ്മ. രേഷ്മയുടെ ബാങ്ക് അക്കൌണ്ടില്‍ കൂടിയാണ് ടൈഗര്‍ മേമനും യാക്കൂബ് മേമനും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്.
ചോട്ടാ ഷക്കീല്‍
കുപ്രസിദ്ധ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റ്യെ മുഖ്യ അനുയായിയാണ് ഛോട്ടാ ഷക്കീല്‍. ഇന്ത്യയില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഷക്കീലിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. അതില്‍ മിക്കതും വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തതുമായി ബംന്ധപ്പെട്ടതാണ്. ഐ പി എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസും ഷക്കീലിനെതിരെ ഉണ്ട്. നിലവില്‍ കറാച്ചിയിണ് ഛോട്ടാഷക്കീലും അനുയായികളും താമസിക്കുന്നത്.
ടൈഗര്‍ മേമന്‍
1993ലെ മുംബൈ ബോംബാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ടൈഗര്‍ മേമന്‍. ഇബ്രാഹിം മുസ്താക് അബ്ദുള്‍ റസാക്ക് നദീം മേമന്‍ എന്നാണ് മുഴുവന്‍ പേര്. ഇന്റര്‍പോള്‍ പുറത്തിറക്കിയ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ടൈഗര്‍ മേമനും ഉള്‍പ്പെട്ടിട്ടുണ്ട്. സി ബി ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ടൈഗര്‍ മേമന് ദുബായിലടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ നിരവധി ആക്രമണ പരമ്പരകള്‍ നടത്താന്‍ ടൈഗര്‍ മേമന്റെ നേതൃത്വത്തില്‍ ആസൂത്രണം നടത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ടൈഗര്‍ മേമനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ നിരവധി ശ്രമങ്ങള്‍ ഇന്ത്യ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ലളിത് മോഡി
ഡൽഹിയിലെ ഒരു വ്യവസായ കുടുംബത്തിൽ 1963 നവംബർ 29 നാണ് മോഡി ജനിച്ചത്. മോഡി എന്റർപ്രൈസസിന്റെ ചെയർമാനായിരുന്നു. അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ ചേർന്നു ബിസിനസ് മാനേജ്മെന്റ് പഠിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ക്രിക്കറ്റും രാഷ്ട്രീയവും കുടുംബ ബിസിനസും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1992ൽ ഇന്ത്യയിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ഗോഡ്ഫ്രെ ഫിലിപ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി. 2007 സെപ്റ്റംബറിൽ മോഡി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ 2010 ഏപ്രിൽ 25 വരെ പ്രവർത്തിച്ചു.
ഐ പി എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ കേസ് ഫയല്‍ ചെയതതോടെയാണ് ലളിത് മോഡി രാജ്യം വിട്ടത്. രാഷ്ട്രീയ മേഖലയില്‍ ഉള്‍പ്പടെയുള്ള ബന്ധമാണ് ലളിത് മോഡിക്ക് രാജ്യം വിടാന്‍ തുണയായത്. ലളിത് മോഡിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
ദാവൂദ് ഇബ്രാഹിം
ഒരുകാലത്ത് മുംബൈ അധോലോകത്തിന്റെ രാജാവായിരുന്നു ദാവൂദ് ഇബ്രാഹിം. കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ദാവൂദ് ഇബ്രാഹിം. നിലവില്‍ ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നാണ് നിഗമനം. ദാവൂദിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാന്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ദാവൂദിന് കറാച്ചിയിലും ദുബായിലും ശതകോടികളുടെ ആസ്തികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദാവൂദിനെതിരെ ഇന്റര്‍പൊള്‍ റെഡ്കോറ്ണറ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിജയ് മല്യ
ഇന്ത്യയില്‍ മദ്യ വ്യവസായം ഉള്‍പ്പടെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായ ശൃഖലയുടെ അധിപനാണ് വിജയ് മല്യ. ഈയടുത്ത കാലം വരെ രാജ്യസഭാ എം പിയായിരുന്നു. ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ എംപി സ്ഥാനം റദ്ദ് ചെയ്യുകയായിരുന്നു.
വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനാണ്. 1983-ൽ വിത്തൽ മല്യയുടെ മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി.
വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 സ്ഥാനത്തും, ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമായിരുന്നു.