വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ
വെള്ളി, 4 ഏപ്രില്‍ 2014 (18:09 IST)
PRO
PRO
ശക്തിമില്‍ പരിസരത്ത് വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ. വിജയ് ജാധവ് (19), കാസിം ബംഗാളി (21), മുഹമ്മദ് സലിം അന്‍സാരി (28) എന്നിവരാണ് വധശിക്ഷയ്ക്ക് അര്‍ഹരായവര്‍. വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷ നല്കിയാല് അത് പെണ്‍കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാകുമെന്ന് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ശാലിനി ഫന്‍സാല്‍കര്‍ വധശിക്ഷ വിധിച്ചത്. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നത് കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചത്.
ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് 376 (ഇ) പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22-നാണ് വനിതാ ഫോട്ടോഗ്രഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. മുംബൈയില്‍ കഴിഞ്ഞ ജൂലൈയില്‍ വനിതാ ടെലിഫോണ്‍ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂവര്‍ക്കും സെഷന്‍സ് കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.