ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നാണ് പരാതി. സ്ക്രീന്‍ ഷോട്ട് അടക്കമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല.