ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടെയും ലോക്സഭ അംഗത്വം റദ്ദാക്കി
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (14:19 IST)
PTI
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും ജെഡിയു നേതാവ് ജഗദീഷ് ശര്‍മ്മയുടെയും ലോക്സഭ അംഗത്വം റദ്ദാക്കി. ലോക്സഭ സെക്രട്ടറി ജനറല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി.
കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും 25 ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ലാലുപ്രസാദിന് വിധിച്ചത്. നിലവില്‍ ഝാര്‍ഖണ്ഡിലെ ബര്‍സമുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകണമെന്ന സുപ്രീം കോടതി വിധി അടിസ്ഥാനത്തിലും കൂടാതെ മൂന്ന് വര്‍ഷത്തിലേറെ തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്നുമാണ് ലാലുപ്രസാദിന്റെ ലോക്‌സഭാംഗത്വം നഷ്ടമായത്.