ലാറ ദത്ത - ഭൂപതി വിവാഹം ഉടന്‍

വ്യാഴം, 6 ജനുവരി 2011 (14:32 IST)
PRO
ബോളിവുഡ് കാത്തുകാത്തിരുന്ന ഒരു വിവാഹം കൂടി ഉടന്‍ നടക്കും. മുന്‍ വിശ്വസുന്ദരി ലാറ ദത്തയും ടെന്നിസ് താരം മഹേഷ് ഭൂപതിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 19 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാറയ്ക്കും ഭൂപതിക്കും ഏറെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ വച്ചായിരിക്കും വിവാഹം നടക്കുന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടക്കുന്ന വിവാഹത്തിന് ആ‍ഡംബരം ഒട്ടും കുറയില്ല എന്നാണ് സൂചന.

വിവാഹത്തിനു ശേഷം ലാറ ദത്ത ഭൂപതിക്കൊപ്പം മുംബൈയിലെ പാലി ഹി‌ല്‍‌സിലുള്ള വസതിയിലേക്ക് താമസം മാറും. ഭൂപതിയുടെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ശ്വേത ജയ്ശങ്കറില്‍ നിന്ന് അടുത്തിടെയാണ് വിവാഹമോചനം നേടിയത്.

ജനുവരി 10-ന് ആണ് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്റെ വിവാഹം. ജനുവരി 17-ന് മുന്‍ നടി നീലം കോത്താരിയും നടന്‍ സമീര്‍ സോണിയും തമ്മിലുള്ള വിവാഹവും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക