റോബിന്‍ കെ ധോവന്‍ നാവികസേനാ മേധാവി

വ്യാഴം, 17 ഏപ്രില്‍ 2014 (12:07 IST)
PRO
PRO
ഇന്ത്യന്‍ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.കെ. ധോവന്‍ ചുമതലയേറ്റു. അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ധോവന്‍ എത്തുന്നത്.

നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്നാണ് ജോഷി നാവിക സേനാമേധാവി സ്ഥാനം ഫിബ്രവരിയില്‍ ഒഴിഞ്ഞത്. ജോഷി രാജിവെച്ചതിന്‌ ശേഷം രണ്ടു മാസത്തോളമായി നാവികസേന അഡ്മിറല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. 59-കാരനായ ധോവാന്‌ 25 മാസത്തെ കാലാവധി കൂടിയുണ്ട്‌. പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി ശേഖര്‍ സിന്‍ഹയാണ്‌ നിലവില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യ‍ോഗസ്ഥനെങ്കിലും തന്റെ കീഴിലുള്ള കമാന്‍ഡില്‍ രണ്ട്‌ പ്രധാന അപകടങ്ങള്‍ നടന്നത്‌ അദ്ദേഹത്തിന്‌ തിരിച്ചടിയാവുകയായിരുന്നു.

എന്നാല്‍ സീനിയോറിറ്റിയില്‍ മുന്നിലായിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞ് പുതിയ നിയമനം സേനയില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് സൂചന.ആഗസ്തില്‍ വിരമിക്കേണ്ട സിന്‍ഹ ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക