റെയില്‍‌വേ ബജറ്റ് 2015: 182ല്‍ വിളിക്കൂ, സുരക്ഷ ഉറപ്പാക്കൂ!

വ്യാഴം, 26 ഫെബ്രുവരി 2015 (12:34 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റെയില്‍‌വേ ബജറ്റ് റെയില്‍‌വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയ ബജറ്റാണിത്. സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍  പറയുന്നു. 182 എന്ന നമ്പരില്‍ വിളിച്ചാല്‍ യാത്രയുടെ സുരക്ഷാപ്രശ്നങ്ങള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 
 
സുരക്ഷയും സുഖയാത്രയും നവീകരണവും പ്രധാന ലക്ഷ്യങ്ങള്‍. സാമ്പത്തിക സ്വയം പര്യാപ്തതയും ലക്‍ഷ്യമാണ്.  അടുത്ത വര്‍ഷം 8.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വിവിധഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. യാത്രാനിരക്ക് കൂട്ടില്ല. 
 
പാതയിരട്ടിപ്പിക്കലിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സൌകര്യങ്ങള്‍ മെച്ചപ്പെടാത്തതിന് കാരണം നിക്ഷേപങ്ങളുടെ കുറവാണെന്ന് സുരേഷ് പ്രഭു പറഞ്ഞു.
 
ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടുന്നതിന് പ്രാധാന്യം നല്‍കും. വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. കൂടുതല്‍ നിക്ഷേപം റെയില്‍‌വേയില്‍ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
 
ഉദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കും സൌകര്യത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 
 
യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിന് ബജറ്റില്‍ മുന്‍‌ഗണന നല്‍കും. റെയില്‍ നവീകരണത്തിന് പ്രാധാന്യം നല്‍കും. ബജറ്റിന് പിന്നാലെ അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതി നടപ്പാക്കുമെന്നും സുരേഷ് പ്രഭു ബജറ്റില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക