റെയില്‍വേ ബജറ്റ് 2015: ട്രയിനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും
വ്യാഴം, 26 ഫെബ്രുവരി 2015 (13:12 IST)
പരിക്ഷണാടിസ്ഥാനത്തില്‍ ട്രയിനുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. ഒറ്റരാത്രി കൊണ്ട് ദില്ലി - മുംബൈ, ദില്ലി - കൊല്‍ക്കത്ത യാത്ര സാധ്യമാക്കും.
അടുത്ത അഞ്ചുവര്‍ഷത്തേക്ക് റെയില്‍വേ നാല് ലക്‌ഷ്യങ്ങളാണ് മുന്നില്‍ വെച്ചിരിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയം പര്യാപ്‌തത എന്നിവയാണ് ലക്‌ഷ്യങ്ങള്‍.
യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിനും മുന്‍ഗണന നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍ നല്കുമെന്നും റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം.
പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്കും. അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിന് മുന്‍ഗണന നല്കും.