റയില്‍ ബജറ്റ് ഇപ്പോഴും ജീവനോടെയുണ്ടോ?- സുഷമ സ്വരാജ്
വ്യാഴം, 15 മാര്‍ച്ച് 2012 (13:44 IST)
PRO
PRO
ബുധനാഴ്ച അവതരിപ്പിച്ച റയില്‍വെ ബജറ്റിനെച്ചൊല്ലി വിവാദങ്ങള്‍ പുകയുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെ കസേര തന്നെ തെറിക്കുന്ന ഘട്ടം വരെ എത്തുകയും ചെയ്തു.
പാര്‍ലമെന്റിലും ഇതേച്ചൊല്ലി നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും വ്യാഴാഴ്ച നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
ദിനേശ് ത്രിവേദിയുടെ ബജറ്റിന് ഇപ്പോഴും ജീവനുണ്ടോ എന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചോദിച്ചത്. റയില്‍വെ ബജറ്റിന്റെ മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഭാവി തന്നെ ഇരുട്ടിലായിരിക്കുകയാണെന്നും സുഷമ അഭിപ്രായപ്പെട്ടു.
ത്രിവേദിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഇരുസഭകളിലും വ്യക്തമാക്കി.
English Summary: Is the Rail Budget "dead or alive", Leader of Opposition in the Lok Sabha Sushma Swaraj asked in the house Thursday.