രാജ്യത്ത് തൊഴിലില്ലായ്മയില്‍ ഒന്നാം സ്ഥാനം കേരളത്തിന്
വെള്ളി, 21 ജൂണ്‍ 2013 (13:02 IST)
PRO
PRO
രാജ്യത്ത് തൊഴിലില്ലായ്മയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. രാജ്യത്തെ തൊഴില്‍, തൊഴിലില്ലായ്മ വിഷയത്തില്‍ ദി നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) നടത്തിയ സര്‍വ്വെയിലാണ് തൊഴിലില്ലായ്മയില്‍ മുമ്പില്‍ നില്‍ക്കുന്നത് കേരളമാണെന്ന് കണ്ടെത്തിയത്.
എന്‍എസ്എസ്ഒ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പല വിഭാഗമായിട്ട് തിരിച്ചാണ് സര്‍വ്വെ നടത്തിയത്. വലിയ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്കില്‍ കേരളവും ചെറിയ സംസ്ഥാനങ്ങളില്‍ അസാമുമാണ് മുമ്പില്‍. 10 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. അസാമില്‍ 27 ശതമാനവുമാണ്.
രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതായിട്ടാണ് എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ട്. 2009-2010, 2011-2012 കാലഘട്ടങ്ങളില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2009-2010ല്‍ രാജ്യത്തെ ജനസംഖ്യയിലെ 36.5 ശതമാനം ജനങ്ങളും തൊഴില്‍ ചെയ്യുന്നവരായിരുന്നു. എന്നാല്‍ 2010-2012 കാലഘട്ടത്തില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 35.4 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ 2.5 ശതമാനത്തില്‍ നിന്നും 2.7 ശതമാനമായി വര്‍ധിച്ചു.