രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകം: രാഷ്ട്രപതി

വ്യാഴം, 21 ഫെബ്രുവരി 2013 (11:53 IST)
PRO
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയായ ശേഷം പ്രണബ് നടത്തുന്ന ആദ്യ നയപ്രഖ്യാപനമാണിത്.

കടന്നുപോയത് സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട വര്‍ഷമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നാണയപ്പെരുപ്പം ഉയര്‍ന്നത് ആശങ്കയുയര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.
ഇന്ത്യയിലെ യുവാക്കളാണ് രാജ്യത്തിന്റെ സ്വത്ത്. അവരുടെ ആത്മവിശ്വാസവും ധൈര്യവും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ബജറ്റ് സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക