രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി ആണ്‍കുട്ടിയുടെ പരാതി!
ശനി, 4 ജനുവരി 2014 (17:52 IST)
PRO
PRO
ജലന്ധറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു ആണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയെ വിശ്വസത്തിലെടുക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു പൊലീസ്. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ പൊലീസ് ആണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനായി പോയ ആണ്‍കുട്ടി പിന്നെ മടങ്ങിയെത്തിയില്ല. എന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്.
വ്യാഴാഴ്ച രാത്രി സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങും വഴി സ്കോര്‍പിയോയില്‍ എത്തിയ പെണ്‍കുട്ടികള്‍ കാര്‍ നിര്‍ത്തി തന്നെ അകത്തേക്ക് വലിച്ചിടുകയായിരുന്നു എന്നായിരുന്നു ആണ്‍കുട്ടിയുടെ പരാതി.
പെണ്‍കുട്ടികള്‍ തന്നെ നിര്‍ബന്ധിച്ചു ബിയര്‍ കഴിപ്പിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നും ആണ്‍കുട്ടി പറഞ്ഞു.