നടകീയ മുഹൂര്‍ത്തങ്ങള്‍ അവസാനിക്കുന്നു. രാജി തീരുമാനം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് നിതിന്‍ ഗഡ്കരിക്ക് യെദ്യൂരപ്പ ഫാക്‌സ് സന്ദേശം അയച്ചത്. ഉച്ചയോടെ യദ്യൂരപ്പ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
പുതിയ മുഖ്യമന്ത്രിയെ ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തേക്കും. അതേസമയം യെദ്യൂരപ്പ മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. യെദ്യൂരപ്പ നിര്‍ദ്ദേശിക്കുന്ന ആളെ തന്നെ മുഖ്യമന്ത്രിയാക്കിയേക്കും എന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി വി സദാനന്ദ ഗൌഡയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, സുഷമാ സ്വരാജ് എന്നിവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് യെദ്യൂരപ്പ രാജിക്ക് വഴങ്ങിയത്.