യുപിയില്‍ മുഹറം ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

ശനി, 16 നവം‌ബര്‍ 2013 (11:26 IST)
PTI
ഉത്തര്‍പ്രദേശിലെ ബംഗാരുമു മേഖലയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു.

ഘോഷയാത്ര കണ്ട് റോഡരികില്‍ നില്‍ക്കുന്നവരുടെ ഇടയിലേക്കാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു സംഘം മേല്‍ക്കൂരയില്‍ കയറിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കി

വെബ്ദുനിയ വായിക്കുക