ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ടിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ പിറകുവശത്തെ ചക്രം തകര്‍ന്നുവീണ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇരുന്നതിനാലാണ് വലിയ അപകടം ഒഴിവാക്കിയത്. കൃത്യ സമയത്ത് ഡ്രൈവര്‍ പിറകിലുള്ള യാത്രക്കാരെ മുഴുവന്‍ മുന്‍വശത്തേക്ക് മാറ്റി ഭാരം ക്രമീകരിച്ചതും രക്ഷയായി.