യമനില്‍ നിന്ന് 400 പേര്‍ കൂടി നാട്ടിലേക്ക്

ചൊവ്വ, 31 മാര്‍ച്ച് 2015 (08:50 IST)
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിന് മുന്നോടിയായി തലസ്ഥാനമായ സനയില്‍ നിന്ന് 400 പേരെ ഏഥന്‍സിലേക്ക് കപ്പല്‍ മാര്‍ഗം അയച്ചു. ഇവര്‍ ചൊവ്വാഴ്ച രാവിലെ വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂതിയിലെത്തും.
 
ചൊവ്വാഴ്ച ജിബൂതിയിലെത്തുന്ന ഇവരെ വ്യോമസേന വിമാനങ്ങളില്‍ ആയിരിക്കും നാട്ടിലെത്തിക്കുക. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ചൊവ്വാഴ്ച ജിബൂതിയില്‍ എത്തും.
 
തിങ്കളാഴ്ച വൈകുന്നേരം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിരുന്നു. യമനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരെ നാട്ടിലത്തെിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് ഈ യോഗത്തിലാണ് ഏകദേശ രൂപമായത്. സനയില്‍ നിന്ന് ജിബൂതി വരെ കപ്പലിലും തുടര്‍ന്ന് വിമാനത്തിലും ആളുകളെ കൊണ്ടു വരുന്നതാണ് എളുപ്പവഴിയെന്ന് യോഗം വിലയിരുത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക