മോഡിയെ വിമര്‍ശിക്കാന്‍ പുതിയ വെബ്സൈറ്റ്‌ ആരംഭിക്കുന്നു

ശനി, 24 ഓഗസ്റ്റ് 2013 (16:56 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിക്കാന്‍ പുതിയ വെബ്സൈറ്റ്‌ ആരംഭിക്കുന്നു. മോഡിയുടെ വികസന മാതൃകകളെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് വെബ്സൈറ്റ്‌ ആരംഭിക്കുന്നതെന്ന് മോഡി വിരുദ്ധ പ്രവര്‍ത്തകന്‍ ദേവ്‌ ദേശി പറഞ്ഞു.

ഗുജറാത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ഗുജറാത്തിനു മാത്രമായുള്ള വികസനം വര്‍ധിച്ചുവെന്നും ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നുമുള്ള മോഡിയുടെ പരാമര്‍ശങ്ങള്‍ നുണയാണെന്നും മോഡി വിരുദ്ധര്‍ ആരോപിക്കുന്നു.

1985ല്‍ ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലേറിയപ്പോള്‍ 10,000 കോടിയിലും താഴെയായിരുന്നു കടമെന്നും എന്നാല്‍ 2001-02 ല്‍ മോഡി അധികാരത്തിലെത്തിയപ്പോള്‍ അത്‌ 45,301 കോടി ആയിരുന്നുവെന്നും 2012 ആയപ്പോഴേക്കും കടം 1.3 ലക്ഷം കോടിയിലെത്തിയെന്നും 2015-16 ആകുമ്പോഴേക്കും ഇത്‌ 2.07 ലക്ഷം കോടിയാകുമെന്നും മോഡി വിരുദ്ധ പ്രവര്‍ത്തകന്‍ പ്രകാശ്‌ ഷാ പറഞ്ഞു.

1960ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ്‌ മോഡി ഗുജറാത്തിനെ എത്തിച്ചിരിക്കുന്നതെന്ന് മോഡി വിരുദ്ധ പ്രവര്‍ത്തകന്‍ ഹേമന്ത്‌ ഷാ പറയുന്നു.

വെബ്ദുനിയ വായിക്കുക