മൊഹാലി മയക്കുമരുന്ന് വേട്ട: ഇടപാടുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശനി, 9 മാര്‍ച്ച് 2013 (15:03 IST)
PRO
PRO
പഞ്ചാബിലെ മൊഹാലിയില്‍ അറസ്റ്റിലായ മയക്കുമരുന്ന് ഇടപാടുകാരന്‍ അനൂപ് സിംഗ് കഹ്‌ലോണ്‍ എന്ന എന്‍ആര്‍ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനാണ് ഇയാള്‍ ശ്രമിച്ചത് എന്നാണ് വിവരം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 130 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നു ശേഖരമാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നായിരുന്നു ഇവ പിടികൂടിയത്. കാനഡ എന്‍ആര്‍ഐ ആയ കഹ്‌ലോണ്‍നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ സിരക്പൂരിലെ ഫ്‌ളാറ്റിലും കാറുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ബെയ്ജിംഗ് ഒളിമ്പിക്സ് ബോക്‌സിംഗ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന് ഇടപാടില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിടിയിലായ കാറുകളില്‍ ഒന്നു വിജേന്ദറിന്റെ ഭാര്യയുടേതാണെന്നു പൊലീസ് പറഞ്ഞു. അതേസമയം വിജേന്ദര്‍ ആരോപണം നിഷേധിച്ചു.

വെബ്ദുനിയ വായിക്കുക