കൂടംകുളം ആണവ നിലയത്തിന് ബോംബ് ഭീഷണി. മൂന്നു ഭീഷണിക്കത്തുകളാണ് ചൊവ്വാഴ്ച ലഭിച്ചത്. ആണവ നിലയത്തിന്റെ കരാര്‍ ജീവനക്കാരനെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടു കത്തുകള്‍. ഒരെണ്ണം നിലയത്തിന്റെ മാനേജ്മെന്റിനുള്ളതാണ്.
തിരുനെല്‍വേലി പബ്ലിക്ക് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്. മെയ് 21-ന് നിലയത്തില്‍ ബോംബ് സ്ഥാപിക്കാന്‍ കോവില്‍പട്ടിയില്‍ നിന്നുള്ള രണ്ടു കരാര്‍ ജോലിക്കാരെ അയച്ചിട്ടുണ്ട് എന്നാണ് കത്തിലുള്ളത്. ബോംബ് പൊട്ടിത്തെറിച്ചാല്‍ കൂടംകുളം മാത്രമല്ല തമിഴ്നാടും ഇല്ലാതാവും എന്നും പറയുന്നു.
തമിഴില്‍ എഴുതിയിരിക്കുന്ന കത്തുകള്‍ കോവില്‍പെട്ടിയില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഭീഷണിക്കത്തുമായി ബന്ധമില്ലെന്ന് ആണവ നിലയത്തിനെതിരേ സമരം ചെയ്യുന്ന പീപ്പിള്‍സ് മൂവ്മെന്റ് എഗെന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.