മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് തെളിവെടുപ്പ് തുടങ്ങി
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (12:47 IST)
PTI
ഏകാംഗകമ്മീഷന്‍ വിഷ്ണു സഹായ് മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് തെളിവെടുപ്പ് തുടങ്ങി. കലാപംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കി.
അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയാണ് വിഷ്ണു സഹായ്. കലാപം നാശംവരുത്തിയ മുസാഫര്‍നഗര്‍, ഷാംലി, മീററ്റ്, സഹരന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു. ഇരുന്നൂറിലേറെ ആളുകള്‍ പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതിനല്‍കി.
വിവരം നല്‍കാനുള്ളവര്‍ക്ക് ഭയംകൂടാതെ തന്നെ സമീപിക്കാമെന്ന് വിഷ്ണു സഹായ് പറഞ്ഞു. കലാപമുണ്ടാകാനുള്ള കാരണം, ആരൊക്കെയാണ് ഉത്തരവാദികള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നീ കാര്യങ്ങളാണ് കമ്മീഷന്‍ പരിശോധിക്കുന്നത്.