മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ല, വേണ്ടിവന്നാല്‍ ഞങ്ങള്‍ നിര്‍മ്മിക്കാം: തമിഴ്നാട്
വ്യാഴം, 25 ജൂലൈ 2013 (17:16 IST)
PRO
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ എന്തുവന്നാലും കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍. ആവശ്യമെങ്കില്‍ പുതിയ ഡാം തമിഴ്നാട് നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും തമിഴ്നാട് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാടിന്‍റെ സ്വന്തമാണെന്നും അവര്‍ വാദിച്ചു.
മുല്ലപ്പെരിയാര്‍ കേസിന്‍റെ അന്തിമവാദത്തിനിടെയാണ് തമിഴ്നാട് നിലപാട് വ്യക്തമാക്കിയത്. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡാം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് തമിഴ്നാടിനെ കേരളം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡാമിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും കേരളത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ഡാമിലേക്ക് ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും കേരളം അനുവദിക്കുന്നില്ലെന്നും കോടതിയില്‍ തമിഴ്നാട് അഭിഭാഷകര്‍ വ്യക്തമാക്കി.
എന്നാല്‍ കരാര്‍ റദ്ദാക്കാന്‍ കേരളം തീരുമാനിച്ചാല്‍ തമിഴ്നാട് എന്തുചെയ്യുമെന്ന് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു.
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും പുതിയ ഡാം കേരളം സ്വന്തം ചെലവില്‍ നിര്‍മ്മിക്കാമെന്നും തമിഴ്നാടിന് ഇപ്പോള്‍ ലഭിക്കുന്ന ജലം തുടര്‍ന്നും നല്‍കാന്‍ തയ്യാറാണെന്നും കേരളം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലേക്ക് തമിഴ്നാട് ഇപ്പോള്‍ എത്തിയിരിക്കുകയാണ്.
സുപ്രീംകോടതി കേരളത്തിന് അനുകൂലമായി കഴിഞ്ഞ ദിവസം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കേരളത്തിന് നിയമനിര്‍മ്മാണം നടത്താമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
1886ലെ കരാറിന്‍റെ പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി തമിഴ്നാട് ചൊവ്വാഴ്ച നിരത്തിയ വാദങ്ങള്‍ തൃപ്തികരമല്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. തമിഴ്നാടിന് അനുകൂലമായി 2006ല്‍ ഉണ്ടായ വിധി എല്ലാക്കാലത്തും നിലനില്‍ക്കുന്നതല്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ആ വിധിയടക്കം ഒലിച്ചുപോകും - സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
1886ല്‍ ബ്രിട്ടീഷ് സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ തമിഴ്നാടിന് എന്താണ് കാര്യമെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച മുതലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് അന്തിമവാദം കേട്ട് തുടങ്ങിയത്. ഇരുസംസ്ഥാനങ്ങളും പ്രഗത്ഭരായ അഭിഭാഷകരുടെ സംഘത്തെയാണ് നിരത്തിയിരിക്കുന്നത്. അന്തിമവാദം കേള്‍ക്കല്‍ മൂന്നാഴ്ചയോളം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.