വാലന്റൈന്‍ ദിനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ശ്രീ രാമ സേന നേതാവ് പ്രമോദ് മുത്താലിക്കിനെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വച്ചായിരുന്നു അറസ്റ്റ്.
വാലന്റൈന്‍ ദിനത്തില്‍ പ്രണയം പ്രകടിപ്പിക്കാനെത്തുന്ന യുവതീയുവാക്കളെ ബലമായി വിവാഹിതരാക്കുമെന്നും പാശ്ചാത്യ ആഘോഷമായതിനാല്‍ വാലന്റൈന്‍ ദിനം ആഘോഷിക്കുന്നതിനെ എതിര്‍ക്കുമെന്നും മുത്താലിക്കിന്റെ നേതൃത്വത്തിലുള്ള രാമ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാമസേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംഘടനയുടെ നേതാക്കളെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സംഘടനാ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മംഗലാപുരത്ത് പബില്‍ നൃത്തം ചെയ്തിരുന്ന പെണ്‍കുട്ടികളെ ആക്രമിച്ചതൊടെയാണ് ‘സദാചാര പൊലീസ്’ എന്ന നിലയില്‍ ശ്രീ രാമ സേന മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട്, പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെയും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.