ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആനന്ദിബെന്‍ പട്ടേല്‍. വരള്‍ച്ചാ സ്ഥിതിഗതികളും നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വളച്ചോടിച്ചതാണെന്നും മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ആനന്ദിബെന്‍ പട്ടേല്‍ വ്യക്തമാക്കി.