മുംബൈയിലെ രണ്ട് റയില്‍വെ സ്റ്റേഷനുകളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീകര ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് റയില്‍വെ സ്റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ഭീഷണി ലഭിച്ചതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു.
അന്ധേരി സ്റ്റേഷനിലും മുംബൈ സെണ്ട്രല് സ്റ്റേഷനിലും ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ഇതെ തുടര്‍ന്ന് രണ്ടിടത്തും ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിവരികയാണ്.
മുംബൈയിലെ ജനത്തിരക്കേറിയ സ്റ്റേഷനുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പൊലീസും ബോംബ് സ്ക്വാഡും ജാഗ്രത തുടരുകയാണ്.