മുംബൈ ചലച്ചിത്രമേള: സമഗ്രസംഭാവന പുരസ്കാരം കമല്ഹാസന്
വ്യാഴം, 26 സെപ്റ്റംബര്‍ 2013 (10:39 IST)
PTI
PTI
മുംബൈ ചലച്ചിത്രമേളയില്‍ സമഗ്രസംഭാവന നല്കിയ ഇന്ത്യന്‍ താരത്തിനുള്ള പുരസ്കാരം ഉലകനായകന് കമല്ഹാസന്. കമല്ഹാസന് പുരസ്കാരം സമ്മാനിക്കുന്നത് ചലച്ചിത്രമേളയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലായിരിക്കും. അടുത്ത മാസം 17 മുതല്‍ 24 വരെയാണ് മുംബൈയില്‍ ചലച്ചിത്രമേള.
സമഗ്രസംഭാവനയ്ക്കുള്ള രാജ്യാന്തര തലത്തിലുള്ള പുരസ്കാരം കോസ്ത ഗ്രവാസിനാണ് നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 200 ചിത്രങ്ങളാണ് മുംബൈയിലെ മേളയിലെത്തുക. രണ്ട് മലയാളികള്‍ സംവിധാനം ചെയ്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'ലയേഴ്സ് ഡൈസ്’, കെ ആര് മനോജ് സംവിധാനം ചെയ്ത 'കന്യക ടാക്കീസ്’ എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
വിശ്വരൂപം-2 ന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് കമല്ഹാസന്. പുരസ്കാരത്തിന് അര്‍ഹനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.