മഹാരാഷ്ട്രയില്‍ വാഹനാപകടം: 11 മരണം

തിങ്കള്‍, 24 ജൂണ്‍ 2013 (16:31 IST)
PRO
PRO
മഹാരാഷ്ട്രയിലെ വാഹനാപകടത്തില്‍ 11 പേര്‍ മരിക്കുകയും രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് അപടം നടന്നത്. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന്‌ കുട്ടികളും മൂന്ന്‌ സ്‌ത്രീകളുമുള്‍പ്പെടുന്നു.

മുംബൈയില്‍ നിന്നു സംഗമേശ്വറിലേക്ക്‌ പോകുകയായിരുന്ന കാറിലേക്ക് എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. കാറില്‍ പതിമൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്‌. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ടു പേര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മരിച്ചു.

പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ നിന്നു രണ്ട്‌ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷമാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. ലോറി ഡ്രൈവറെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനാരംഭിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി മുംബൈയിലെ ആശുപത്രിയിലേക്ക്‌ മാറ്റി.മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

വെബ്ദുനിയ വായിക്കുക