മഴ:തമിഴ്‌നാട്ടില്‍ 12 മരണം

ശനി, 22 മാര്‍ച്ച് 2008 (18:11 IST)
തമിഴ്‌നാട്ടില്‍ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍12 മരണം. മരിച്ചവരില്‍ എട്ടു പേര്‍ പുരുഷന്‍‌മാരും മൂന്നു പേര്‍ സ്‌ത്രീകളുമാണ്.

നാഗപട്ടണം ജില്ലയിലാണ് കൂടുതല്‍ മരണം നടന്നത്. ഇവിടെ മൂന്നു പേര്‍ മരിച്ചു. തഞ്ചാവൂരിലും വില്ലുപുരത്തും രണ്ട് മരണങ്ങള്‍ വീതം നടന്നു.

കൂടുതല്‍ മരണങ്ങളും വീടിന്‍റെ ചുമരുകള്‍ ഇടിഞ്ഞാണ് സംഭവിച്ചത്. ചെന്നൈയില്‍ ശനിയാഴ്‌ച 69.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മീനാമ്പക്കം വിമാനത്താവളത്തില്‍ 77.9 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മഴയുടെ തോതുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക