അമ്മായിയമ്മ മരുമകനുമൊത്ത് ഒളിച്ചോടി വിവാഹിതയായി. ബീഹാറിലെ മേധേപൂരിലാണ് ഈ നാടകീയമായ സംഭവം നടന്നത്. നാല്‍പ്പത്തിരണ്ടുകാരിയായ ആശാദേവിയാണ് തന്റെ മകള്‍ ലളിതയുടെ ഭര്‍ത്താവായ സൂരജിനൊപ്പം ഒളിച്ചോടി വിവാഹിതയായത്.
ഈ അടുത്തകാലത്ത് സൂരജ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഈ സമയം ഭാര്യാമാതാവായ ആശദേവി സൂരജിനെ ചികിത്സിക്കാനായി എത്തി. മരുമകനെ പരിചരിക്കുന്നതിനിടെയാണ് അമ്മായിയമ്മ അയാളുമായി പ്രണയത്തിലായത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സൂരജ് രോഗമുക്തനാകുകയും ആശ അവരുടെ വീട്ടിലേക്ക് തിരികെ പോകുകയും ചെയ്തു.
എന്നാല്‍ ഇവര്‍ക്കിടയിലെ പ്രണയം മൊബൈല്‍ ഫോണിലൂടെ വളര്‍ന്നു. അവസാനം ഈ ബന്ധത്തെ കുറിച്ച് ലളിത അറിയുകയും ഇരുവരേയും പിന്തിരിപ്പിക്കന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ ആ ശ്രമം വിഫലമായി. തുടര്‍ന്ന് ലളിത തന്റെ പിതാവിനോട് ഇക്കാര്യത്തെ കുറിച്ചു പറഞ്ഞെങ്കിലും പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ഇരുവരും തയ്യാറായില്ല.
ജൂണ്‍ ഒന്നിനു എല്ലാവരുടേയും വാക്കുകള്‍ മറികടന്ന് അമ്മായിയമ്മയുടെ കഴുത്തില്‍ മരുമകന്‍ താലി ചാര്‍ത്തി. ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് മകള്‍ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചെങ്കിലും നവദമ്പതികള്‍ ഭ്രാന്തമായ പ്രണയത്തിലാണെന്നും അവരെ വേര്‍പ്പിരിക്കാന്‍ കഴിയില്ലെന്നും നാട്ടുകൂട്ടം വ്യക്തമാക്കുകയായിരുന്നു.