മമതയുടെ അനന്തരവന്‍ ട്രാഫിക് പൊലീസിനെ തല്ലി

ബുധന്‍, 29 ഫെബ്രുവരി 2012 (22:29 IST)
PRO
PRO
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൃത്യനിര്‍വഹണത്തിലുണ്ടായിരുന്ന ട്രാഫിക് പൊലീസിനെ തല്ലി. ആകാശ് ബാനര്‍ജി എന്നയാളാണ് ട്രാഫിക് പൊലീസിനെ തല്ലിയത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഖിഡ്ഡര്‍പൂരില്‍ വണ്‍വേ നിയമം തെറ്റിച്ച ആകാശ് ബാനര്‍ജിയുടെ കാര്‍ സുബിര്‍ ഘോഷ് എന്ന ട്രാഫിക് പൊലീസ് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. കാര്‍ തടഞ്ഞതില്‍ ക്ഷുഭിതനായ ആകാശും മറ്റു രണ്ട് യാത്രക്കാരും പുറത്തിറങ്ങി സുബിര്‍ ഘോഷിനോട് തട്ടിക്കയറുകയും തല്ലുകയുമായിരുന്നു.

ഡബ്യ്ലു ബി 06 എച്ച് 5686 എന്ന ഇന്നോവ കാറിലായിരുന്നു ആകാശ് ബാനര്‍ജി എത്തിയിരുന്നത്. ഇതേ കാര്‍ ഒരാഴ്ച മുമ്പ് ഷിബ്പുര്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡനില്‍ ഇടിച്ചുകയറിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക