ഭിന്നലിംഗക്കാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; ഖുശ്ബുവിനെതിരെ പരാതി

ശനി, 16 ഏപ്രില്‍ 2016 (13:49 IST)
നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു വിവാദത്തില്‍. ഭിന്നലിംഗക്കാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഭിന്നലിംഗ വിഭാഗക്കാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാരതി കണ്ണമ്മ പരാതിയുമായി മധുര കോടതിയെ സമീപിച്ചത്.
 
എം പിയോ എം എല്‍യോ ആകുന്നതിന് മുമ്പ് സ്വന്തമായൊരു പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാനാണ് ഭിന്നലിംഗക്കാര്‍ ശ്രമിക്കേണ്ടത് എന്ന ഖുശ്ബുവിന്റെ പരാമര്‍ശത്തിനെതിരെയാണ് കണ്ണമ്മ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ഭിന്നലിംഗ വിഭാഗക്കാരിയായ തന്നെ ലക്ഷ്യമിട്ടാണ് ഖുശ്ബുവിന്റെ പരാമര്‍ശം. ഖുശ്ബുവിന്റെ വാക്കുകള്‍ ഭിന്നലിംഗ സമൂഹത്തെ ആകെ വേദനിപ്പിച്ചെന്നും പരാതിയില്‍ കണ്ണമ്മ പറയുന്നു. സെക്ഷന്‍ 499 പ്രകാരം ഖുശ്ബുന്റെ പരാമര്‍ശം   അപകീര്‍ത്തികരമാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഏപ്രില്‍ 25നാണ് കോടതി കേസ് പരിഗണിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക