ഭാര്യയുടെ രഹസ്യഭാഗങ്ങളില്‍ വടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി

ശനി, 30 മാര്‍ച്ച് 2013 (13:10 IST)
PRO
PRO
ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ ഭാര്യ രക്തം വാര്‍ന്ന് മരിച്ചു. മധ്യപ്രദേശിലെ ബര്‍‌വാനി ജില്ലയിലെ ദ്വന ഗ്രാമക്കാരനായ സുരേഷ് ഗല്ലു എന്ന തൊഴിലാളിയാണ് ഭാര്യ സുമന്‍ഭായിയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ രഹസ്യഭാഗങ്ങളില്‍ വടികൊണ്ട് ആക്രമിച്ച് ഇയാള്‍ ക്രൂരമായി കൊല നടത്തുകയായിരുന്നു. മദ്യം കഴിക്കാന്‍ ഭാര്യ പണം നല്‍കാത്തതിന്റെ രോഷമാണ് കൊലയ്ക്ക് കാരണം.

ദമ്പതികളുടെ മകള്‍ കാജല്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായി. വേദനകൊണ്ട് പുളഞ്ഞ അമ്മയെ രക്ഷിക്കാന്‍ മകള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെ ചെയ്താല്‍ മകളെയും കൊല്ലും എന്ന് പിതാവ് ഭീഷണിപ്പെടുത്തി.

മദ്യത്തിന് പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ഭാര്യയെ വടികൊണ്ടും ഇഷ്ടിക കൊണ്ടും തല്ലിച്ചതച്ചു. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ വടികൊണ്ട് കുത്തുകയായിരുന്നു. തലയില്‍ നിന്നും മറ്റ് ശരീരഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്ന് ഈ സ്ത്രീ വേദനയില്‍ നിലവിളിച്ചു. കൌമാരക്കാരിയായ മകള്‍ കാജല്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിതാവിന്റെ ഭീഷണിയില്‍ ഭയന്ന് വനത്തിലേക്ക് രക്ഷപ്പെട്ടോടി. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കാജല്‍ കണ്ടത്അമ്മയുടെ മൃതദേഹമാണ്. തുടര്‍ന്ന് ഇതേ ഗ്രാമത്തിലുള്ള അമ്മാവനെ വിവരം അറിയിച്ചു. ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കാജലിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണ്.

വെബ്ദുനിയ വായിക്കുക