ബ്ലൂ വെയില്‍ വ്യാപകമായി നാശം വിതയ്ക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പിങ്ക് വെയിലിന്റെ വരവ്. കുട്ടികളിലും യുവാക്കളിലും നല്ല ചിന്തകളും കാരുണ്യ പ്രവര്‍ത്തികളും വഴി ഗെയിം കളിയ്ക്കുന്നയാള്‍ക്ക് സന്തോഷം പകരുന്നതും കളിയ്ക്കുന്നവരെ നന്മയുള്ളവരാക്കി മാറ്റുന്നതും ഈ ഗെയിമിന്‍റെ ലക്ഷ്യത്തില്‍പ്പെടുന്നതാണ്.
ബ്രസീലില്‍ നിന്ന് ബ്ലൂ വെയിലിനെ പ്രതിരോധിക്കാനായി പിറവിയെടുത്ത പിങ്ക് വെയ്ല്‍ 3,40,000 ഫോളോവേഴ്സുണ്ട്. ഏപ്രില്‍ മാസം മുതലാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ 45,000 പേരും പിങ്ക് വെയിലിന് ഫോളോവര്‍മാരായിട്ടുണ്ട്.