പശ്ചിമബംഗാളിലെ മിഡ്നാപ്പൂരില്‍ 24 പൊലീസുകാരെ കൂട്ടക്കൊല ചെയ്ത് രണ്ട് ദിവസത്തിനു ശേഷം മാവോയിസ്റ്റുകള്‍ വീണ്ടും ആഞ്ഞടിക്കുന്നു. ബീഹാറിലെ ജമുയി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഒമ്പത് പേരെ വധിച്ചു, 10 പേരെ തട്ടിക്കൊണ്ടുപോയി.
ജമൂയി ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ചയും രാവിലെയും തുടര്‍ന്നു. ഇതിനിടെ, വിമതര്‍ 25 വീടുകള്‍ അഗ്നിക്കിരയാക്കി.
ഡിസംബര്‍ 31 ന് മാവോയിസ്റ്റുകളുടെ മോട്ടോര്‍ ബൈക്കുകളും മറ്റ് സാമഗ്രികളും നാട്ടുകാര്‍ പൊലീസിനു കൈമാറിയതിലുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് കരുതുന്നു.