ബിജെപി വക്താവ് മീനാക്ഷി ലേഖിയെ അറസ്റ്റ് ചെയ്യണമെന്ന് ഗവര്‍ണര്‍ക്ക് പരാതി
വ്യാഴം, 5 ഡിസംബര്‍ 2013 (15:26 IST)
PTI
തെഹല്‍ക്ക മുന്‍മുഖ്യ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക ആരോപണ കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റണമെന്നും ബിജെപിപി വക്താവ് മീനാക്ഷി ലേഖിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗോവ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചു.
നാഷണല്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍മേധാവിയും അഭിഭാഷകനുമായ സുനില്‍ കൗതംഗറാണ് പരാതി നല്‍കിയത്. ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ പേര് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതിന് ലേഖിയെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
ലേഖിക്ക് എതിരെ ഐ.പി.സി 228 (എ) പ്രകാരം കേസ് എടുക്കണമെന്നും കൗതംഗര്‍ പരാതിയില്‍ ആവശ്യമുന്നയിച്ചു.