ബജറ്റിനെ കുറിച്ചുള്ള ബിജെപിയുടെ പ്രതികരണം രൂപീകരിക്കാന്‍ പാര്‍ട്ടിയിലെ സാമ്പത്തിക വിദഗ്ധര്‍ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ വിദഗ്ധരായ യശ്വന്ത് സിന്‍ഹ, യശ്വന്ത് സിംഗ്, അരുണ്‍ ഷൂരി എന്നിവരാരും ബജറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല.
ബിജെപി യോഗത്തിനു മുമ്പ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു. മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയാവട്ടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടു കൂടി ബജറ്റ് അവലോകന യോഗത്തില്‍ എത്തിയില്ല. പാര്‍ട്ടിയിലെ മൂന്നാമത്തെ സാമ്പത്തിക കാര്യ വിദഗ്ധനായ അരുണ്‍ ഷൂരി എവിടെ എന്നതിനെ കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയും ലഭിച്ചില്ല.
സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാന്‍ കഴിവുള്ള മുരളി മനോഹര്‍ ജോഷിയും മറ്റും ബജറ്റ് അവതരണത്തിനു ശേഷം പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതും ഇല്ല.
സാധാരണഗതിയില്‍, യശ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരായിരുന്നു പാര്‍ട്ടിയുടെ ബജറ്റ് പ്രതികരണം മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളും നേതൃത്വവുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം കാരണമാണ് ഇവര്‍ പാര്‍ട്ടിയുടെ പ്രതികരണം നല്‍കാന്‍ തയ്യാറാവാത്തത് എന്ന് സൂചനകളുണ്ട്.
പാര്‍ട്ടിയുടെ മുതിന്ന നേതാക്കള്‍ സ്വന്തം ബജറ്റ് പ്രതികരണങ്ങള്‍ നടത്തി ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവുകേട് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചേക്കുമെന്നും ചില പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.