ബച്ചന് ക്രിസ്റ്റല്‍ അവാര്‍ഡ് നല്‍കി

ഞായര്‍, 1 ഫെബ്രുവരി 2009 (15:30 IST)
IFM
ബോളിവുഡ് ഇതിഹാസ നായകന്‍ അമിതാഭ് ബച്ചനെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ബച്ചനും പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയുമാണ് ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

സിനിമാ ലോകത്തിനു നല്‍കിയ സംഭാവനകളാണ് ബച്ചന് വിദേശാംഗീകാരത്തിനായി വഴിതുറന്നത്. ഭരത നാട്യത്തിലും കുച്ചിപ്പുടിയിലും ഉള്ള അനായാസ മികവുകളാണ് മല്ലികാ സാരാഭായിക്ക് അംഗീകാരമായത്.

ഇന്ത്യന്‍ സിനിമയ്ക്ക് ലോകത്തില്‍ ഇത്രയധികം കാഴ്ചക്കാരുള്ളത് തന്നെ യഥാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുന്നു എന്നും ഈ അംഗീകാരം അത്യാഹ്ലാദമുണ്ടാക്കുന്നു എന്നും ബച്ചന്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ശബാന അസ്മിയും സരോദ് വിദ്വാന്‍ ഉതാദ് അംജദ് അലിഖാനുമാണ് ക്രിസ്റ്റല്‍ അവാര്‍ഡിന് അവാര്‍ഡ് നേടിയിട്ടുള്ള ഇന്ത്യക്കാര്‍.

ചൈനയില്‍ നിന്നുള്ള സിനിമാതാരം ജെറ്റ് ലീക്കും പ്രശസ്ത സംഗീതജ്ഞന്‍ അന്‍റോണിയോ അബ്ര്യു എന്നിവരെയും ലോക സാ‍മ്പത്തിക ഫോറം ക്രിസ്റ്റല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

ലോകസമാധാനത്തിനും സഹകരണത്തിനു സഹായമാവുന്ന കലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ക്രിസ്റ്റല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ജനീവയാണ് ലോക സാമ്പത്തിക ഫോറത്തിന്‍റെ ആസ്ഥാനം.

വെബ്ദുനിയ വായിക്കുക