വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്. ഇയാളുടെ വൃദ്ധമാതാപിതാക്കളെ ക്ലോറോഫാം നല്‍കി മയക്കിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ മോഷണശ്രമം നടത്തിയത്. ഇതിനിടയില്‍ മോഷണശ്രമം ഗുപ്ത എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മോഷ്ടാക്കള്‍ അപഹരിച്ചു. വീട്ടില്‍ നിന്ന് ബഹളം കേട്ട അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് കൊലപാതക വിവരം അറിഞ്ഞത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. അജയ്, വിപിന്‍, വിനോദ്, ശിവനാഥ്, വിനോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഫാം ഹൗസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നവരാണോ പ്രതികളെന്നും ഇവരുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്.